e-മഷി ഓൺലൈൻ മാഗസിൻ -ആമുഖം
72 Comments Yet, Add Yours...


     ക്ഷരങ്ങളെ സ്നേഹിക്കുകയും താലോലിക്കുകയും ചെയ്യുന്ന മലയാളം ബ്ലോഗ്‌ എഴുത്തുകാരുടെ കൂട്ടായ്മയായ "മലയാളം ബ്ലോഗേഴ്സ് " ഗ്രൂപ്പിന്റെ ഓണ്‍ലൈന്‍ മാഗസിനായ "e - മഷി" യിലേക്ക് സ്വാഗതം.

മലയാളം ബ്ലോഗുകളുടേയും ബ്ലോഗെഴുത്തുകാരുടെയും ഔന്നത്യമാണ് "മലയാളം ബ്ലോഗേഴ്സ് " ഗ്രൂപ്പിന്റേയും "e - മഷി"യുടെയും ലക്ഷ്യം.



ആധുനിക ലോകത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ ഇന്റര്‍നെറ്റ് സൗകര്യം നമുക്ക് നല്‍കുന്നത് ആശയ വിനിമയത്തിന്റെ അനന്തസാധ്യതകളാണ്.

ഇന്റെര്‍നെറ്റിലൂടെയുള്ള ആശയ വിനിമയത്തില്‍ ബ്ലോഗുകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്‌.

കല്ലുകളില്‍ കൊത്തിവെച്ച് നമ്മുടെ പൂര്‍വികര്‍ തുടങ്ങിയ എഴുത്ത്‌, പനയോലകളും, കടലാസുകളും പിന്നിട്ട് ഡിജിറ്റല്‍ അക്ഷരങ്ങളിലാണ് ഇന്ന് എത്തി നില്‍ക്കുന്നത്‌. എഴുത്താണിയുടെ സ്ഥാനം കീ ബോര്‍ഡ്‌ കയ്യടക്കി കഴിഞ്ഞു. 
മഷിയുടെ സ്ഥാനം e - മഷിയും...

പുതുമുഖങ്ങളുടേയും, അപ്രശസ്തരുടെയും എഴുത്തുകള്‍ മുഖ്യധാരാ അച്ചടി മാധ്യമങ്ങള്‍ വിവിധ കാരണങ്ങള്‍ കൊണ്ട് പ്രസിദ്ധീകരിക്കാന്‍ തയ്യാറാവാതെ വരുമ്പോള്‍ ബ്ലോഗിംഗിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു. എഴുത്തുക്കാരന്‍ തന്നെ എഡിറ്ററും, പബ്ലിഷറും, വിതരണക്കാരനും ആവുന്ന ബ്ലോഗ്‌ നമുക്ക്‌ മുന്നില്‍ തുറന്നിടുന്നത് സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകമാണ്.
ആശയ വിനിമയത്തിന്റെ പറുദീസയാണ്...

നമ്മുടെ കൊച്ചു കേരളം ബ്ലോഗിംഗ് രംഗത്ത്‌ വന്‍ കുതിപ്പാണ് നടത്തി കൊണ്ടിരിക്കുന്നത്. നിരവധി മലയാളികള്‍ ബ്ലോഗിംഗ് രംഗത്ത്‌ സജീവമായി ഇടപെടുകയും, പുതിയ ആളുകള്‍ ഈ മേഖലയിലേക്ക്‌ കടന്നു വരുകയും ചെയ്യുന്ന കാഴ്ച ശുഭ സൂചകമാണ്.

മലയാളം ബ്ലോഗ്ഗര്‍മാരുടെ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാനുള്ള ഒരു പൊതുവേദിയാണ് "e - മഷി". അതോടൊപ്പം തന്നെ മലയാളം ബ്ലോഗുകളില്‍ വരുന്ന പോസ്റ്റുകളെ കുറിച്ചുള്ള നിഷ്പക്ഷമായ നിരൂപണവും "e - മഷി" നിങ്ങള്‍ക്ക്‌ ഉറപ്പ്‌ നല്‍കുന്നു.

കഥ, കവിത, നര്‍മ്മം, രാഷ്ട്രീയം, സാമൂഹികം, ആരോഗ്യം, തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ "e - മഷി"യില്‍ ഉണ്ടായിരിക്കുന്നതാണ്.

ബ്ലോഗിംഗ് രംഗത്തേക്ക്‌ കടന്നുവരുന്നവര്‍ക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ക്കായി പരിചയ സമ്പന്നര്‍ ഉള്‍പ്പെടുന്ന ഹെല്‍പ്പ്‌ ഡെസ്ക്ക് e - മഷിയുടെ പ്രത്യേകതയാണ്. നിങ്ങളുടെ ബ്ലോഗിംഗ് സംശയങ്ങള്‍ ദൂരീകരിക്കാനായി ഹെല്‍പ്പ്‌ ഡെസ്ക്ക് സൗജന്യമായി ഉപയോഗപ്പെടുത്താം.

തുറന്ന ചര്‍ച്ചകളും വിമര്‍ശനങ്ങളും ആരോഗ്യപരമായ മുന്നേറ്റവും കാഴ്ചവെക്കുന്ന മലയാള ലോകത്തിനു സ്വാഗതം.

ഏവരുടെയും സഹകരണവും, പിന്തുണകളും പ്രതീക്ഷിച്ചു കൊണ്ട് ....

                                                                                                                     സ്നേഹത്തോടെ.....





72 comments:

  1. ഇ മഷി അക്ഷരങ്ങളെ സ്നേഹിക്കുന്ന ജനഹൃദയങ്ങളിലേക്ക് പെയ്തിറങ്ങട്ടെ......

    ReplyDelete
  2. തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ പങ്ക് വെക്കുക. മഷി പുരണ്ട കൈകൾ കൊണ്ട് അനുഗ്രഹിച്ചാലും ഈ സംരംഭത്തെ...

    ReplyDelete
  3. ആശിര്‍വദിക്കൂ അനുഗ്രഹിക്കൂ അര്‍മാദിക്കൂ....

    ReplyDelete
  4. ആശംസകള്‍ .....ആശീര്‍വദങ്ങള്‍........... :)

    ReplyDelete
  5. മംഗളാശംസകള്‍ !!!

    ReplyDelete
  6. നല്ല തുടക്കത്തിനു എല്ലാ ആശംസകളും.

    ReplyDelete
  7. നല്ലൊരു സംരംഭം ആയി മാറട്ടെ. എഴുതി തെളിയാനും വായിച്ചു വളരാനും ഉപകരിക്കട്ടെ. വിജയാശംസകള്‍

    ReplyDelete
  8. മുന്നോട്ട്... മുന്നോട്ട്.... മുന്നോട്ട് മാത്രം..........

    ReplyDelete
  9. നല്ലൊരു സംരംഭം ആയി മാറട്ടെ. എഴുതി തെളിയാനും വായിച്ചു വളരാനും ഉപകരിക്കട്ടെ. വിജയാശംസകള്‍

    ReplyDelete
  10. ആശംസകള്‍ .....ആശീര്‍വദങ്ങള്‍......!!!

    ReplyDelete
  11. ആശംസകള്‍ .............

    ReplyDelete
  12. ഹൃദയം നിറഞ്ഞ ആശംസകള്‍ !!

    ReplyDelete
  13. എഴുത്തിന്‍റെ പുതിയ ലോകം

    ReplyDelete
  14. എഴുത്തും വായനയും ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ള ഈ സംരഭത്തിന്റെ വിജയ ശില്‍പ്പികള്‍ ആകാന്‍ നമ്മള്‍ ഓരോരുത്തരും ശ്രമിക്കുക. ഇത് അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ മനസ്സില്‍ സന്തോഷം കൊണ്ട് പെയ്യുന്ന മഴയാണ്. ആ മഴ നനഞ്ഞു കൊണ്ട് തന്നെ ഇ -മഷിയില്‍ നമ്മള്‍ പുരളുക... ഇ -മഷി ലോകമൊട്ടുമുളള അക്ഷരസ്നേഹികളുടെ സ്വപ്ന സാക്ഷാത്ക്കാരമായി മാറട്ടെ. ഹൃദയം നിറഞ്ഞ ആശംസകള്‍ ..

    ReplyDelete
  15. ആശംസകള്‍......, ആശംസകള്‍...., വീണ്ടും ആശംസകള്‍....

    ReplyDelete
  16. പുതുമകളെയും പുതിയവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്ന മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ "ഇ - മഷി"ക്ക് എല്ലാവിധ ഭാവുകങ്ങളും പിന്തുണകളും ...

    ReplyDelete
  17. മഷി പുതിയൊരു വിപ്ലവം രചിക്കട്ടെ...

    ReplyDelete
  18. സ്നേഹസന്ദേശങ്ങളുമായി ഈ മഷി ഒഴുകിപ്പരക്കട്ടെ!!

    ReplyDelete
  19. സ്നേഹത്തിന്‍റെ കയ്തിരി നാളവുമായി കൂടെ ഈ ചക്കരയും

    ReplyDelete
  20. അക്ഷരങ്ങളുടെ ലോകത് പിച്ചവെയ്ക്കാന്‍ ഒരു കൈ സഹായം "e-മഷി " പ്രയാണം തുടരാന്‍ എല്ലാ ആശംസകളും... :)

    ReplyDelete
  21. നല്ല തുടക്കത്തിനു എല്ലാ ആശംസകളും.

    ReplyDelete
  22. ഈ - മഷിക്ക് അഭിനന്ദനങ്ങള്‍...

    ReplyDelete
  23. ആശംസകള്‍.. മലയാളം ബ്ലോഗേഴ്സ്‌ന്റെ വലിയൊരു കുതിപ്പിന് ഇതൊരു ആരംഭാമാകട്ടെ

    ReplyDelete
  24. ആശംസകള്‍ !..എഴുത്ത് നന്മാക്കാവണം..ഇ -മഷി അതിനു പ്രേരകം ആകട്ടെ !..
    ഭാവുകങ്ങള്‍ !..

    ReplyDelete
  25. ഈ സംരഭത്തെ എല്ലാവരും പരസ്പരം കൈമാറു

    ReplyDelete
  26. ഹൃദ്യാശംസകള്‍...
    സ്നേഹത്തിന്‍റെ സൌഹൃദത്തിന്‍റെ
    ഈ അണമുറിയാത്ത പെരുമഴപ്പെയ്ത്തിന്...

    ReplyDelete
  27. ആശംസകള്‍
    ആശിഷുകള്‍

    ReplyDelete
  28. ഈ സംരംഭം ഒരു ‘സംഭവം’ ആകട്ടെ.!
    എല്ലാ ഭാവുകങ്ങളുംനേരുന്നു.!!

    ReplyDelete
  29. ആശംസാ മംഗളങ്ങള്‍ .....:)

    ReplyDelete
  30. ആശംസകള്‍ ... മലയാള നാട് വാരികയുടെ ആശംസകളും

    www.malayalanatu.com

    ReplyDelete
  31. ഈ ഈ മഷിയില്‍ ഈ ഞാനും ഉണ്ട്!

    ആശംസകള്‍, ഓണാശംസകള്‍ :-)

    ReplyDelete
  32. "e-മഷി" യ്ക്ക് എല്ലാവിധ ആശംസകളും......

    ReplyDelete
  33. ഹൃദയം നിറഞ്ഞ ആശംസകള്‍

    ReplyDelete
  34. എന്‍റെ വകയും കിടക്കട്ടെ ഒരു അഞ്ചാറ് ഗ്രീറ്റിംഗ് കാര്‍ഡുകള്‍..ആശംസകള്‍ ..

    ReplyDelete
  35. ഹൃദയം നിറഞ്ഞ ആശംസകള്‍ ....!

    ReplyDelete
  36. ഹൃദയം നിറഞ്ഞ ആശംസകള്‍

    ReplyDelete
  37. ഒരായിരമാശംസകള്‍ .......

    ReplyDelete
  38. ആശംസകള്‍ കൂട്ടരേ....

    ReplyDelete
  39. E-മഷിക്ക് സ്വാഗതം ...ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു

    ReplyDelete
  40. ആശംസകള്‍

    ReplyDelete
  41. വല്യ സംഭവമായി മാറട്ടെ...

    ReplyDelete
  42. ആശയങ്ങളിലെ വിഡ്ഢിത്വങ്ങള്‍ കാണുമ്പോള്‍ വിമര്‍ശിക്കാനുള്ള അധികാരം കൂടി നിലനിര്‍ത്തനേ എന്നാശംസിച്ചുകൊണ്ട് ......

    ReplyDelete
  43. മുഖ്യ ധാരാ മാധ്യമങൾ പുറംതിരിഞ് നിന്നതിനാൽ,'God fathers' ഇല്ലാത്തതിനാൽ ആരാലും അറിയപ്പെടാതെ പൊലിഞുപോയ അക്ഷര പ്രേമികൾക്കു ആധരാഞലിങൾ .ഒപ്പം അഋയപ്പെടാതവർക്കായി ഒരുക്കിയ മാധ്യമത്തിന്നു ഭാവുകങൾ.

    ReplyDelete
  44. ഹൃദയത്തില്‍ നേരുന്നു ..
    എല്ലാവിധ ആശംസ്കളും ....

    ReplyDelete
  45. വളരെ പുതുമയാര്‍ന്നതും ബുദ്ധിപൂര്‍വവും മെനെഞ്ഞെടുത്ത സംരംഭം. ഗംഭീരം .എല്ലാ വിധ ആശംസകളും ...

    ReplyDelete
  46. സൃഷ്ടികള്‍ എങ്ങിനെ പോസ്റ്റ്‌ ചെയ്യാം എന്നതിനെ കുറിച്ച് പറഞ്ഞു തന്നാല്‍ ഉപകാരപ്പെടും.

    ReplyDelete
    Replies
    1. malayalambloggers@gmail.com എന്ന വിലാസത്തിൽ അയക്കുക. മുൻപ് താങ്കളുടെ ബ്ലോഗിൽ പ്രസിദ്ധീകരിച്ച രചനയാണെങ്കിൽ ആ പോസ്റ്റിന്റെ ലിങ്ക് കൂടി ഉൾപ്പെടുത്തുക. കൂടെ താങ്കളുടെ ഒരു ഫോട്ടോയും.
      ....................
      മാഗസിനിലേക്ക് ആണെങ്കിൽ സബ്ജക്റ്റ് കോളത്തിൽ ഇ മഷി മാഗസിനിലേക്ക് എന്നു രേഖപ്പെടുത്തണം. മുൻപ് പ്രസിദ്ധീകരിക്കാത്തവ മാത്രമേ മാഗസിനിൽ പരിഗണിക്കൂ..

      Delete
  47. ആശംസകള്‍ .....ആശീര്‍വദങ്ങള്‍..

    ReplyDelete
  48. ആശംസകള്‍.................... @ മരംകൊത്തി.കോം

    ReplyDelete
  49. എല്ലാവിധ ഭാവുകങ്ങളും നേരുന്നു .

    ReplyDelete
  50. ഈ സംരംഭം വഴി തുറക്കട്ടെ നല്ലൊരു കൂട്ടായിമയിലെക്ക് .

    ReplyDelete