Group DOC
1 comments


 "മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് " ലോഗോ

 

അങ്ങിനെ മലയാളി ബ്ലോഗ് എഴുത്തുകാരുടെ ആധികാരിക ഗ്രൂപ്പായ നമ്മുടെ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ ലോഗോ പുറത്ത്‌ വിടുന്നു.
ഫോട്ടോഷോപ്പി ബ്ലോഗിന്റെ ഉസ്താദായ ഫസലു ആണ് ഈ ലോഗോ ഡിസൈന്‍ ചെയ്തത്.

എല്ലാ അംഗങ്ങളും ഈ ലോഗോ തങ്ങളുടെ ബ്ലോഗില്‍ നിര്‍ബന്ധമായും മറക്കാതെ ചേര്‍ത്ത്‌ ഗ്രൂപ്പിന്റെ പ്രചാരണത്തിനായി സഹകരിക്കുമല്ലോ.....എല്ലാവരുടേയും പിന്തുണകളും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട്............ 

 

CLICK HERE 

 

 ........................................................................................................................

 

 

ഡോക്ട്ടറോട് ചോദിക്കാം..

 

    നിങ്ങളുടെ ബ്ലോഗിനു സ്ഥിരമായി വല്ല അസുഖങ്ങളുമുണ്ടോ? ഇതാ എല്ലാ ദിവസവും ഇവിടെ നാലു ഡോക്ട്ടര്‍മാര്‍ പരിശോധന നടത്തുന്നു. സമയം ഉച്ചക്ക് രണ്ട് മണി മുതല്‍.

ബ്ലോഗിനുണ്ടാകുന്ന കമന്റ് വേദന,ഫോണ്ട് ഇല്ലായ്മ എന്നിവക്കുള്ള ചികിത്സ.
1)നൌഷാദ് വടക്കേല്‍-MBBGS -SURGEN
2)ഫസലു കുഞ്ഞാക്ക-MPPGS-SURGEN
3)മുഫീദ്-MTTC-SURGEN

4)റാഷിദ്-MBBGS-SURGEN 

 

CLICK HERE 

 

 ........................................................................................................................ 

 

പുസ്തകങ്ങളോട് കൂട്ടുകൂടാം. (പുസ്തക പരിചയം)

 

   വായിച്ചാലും വളരും വായിച്ചില്ലേലും വളരും, വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും, എന്ന കുഞ്ഞുണ്ണിമാഷുടെ പ്രശസ്തമായ വരികളിൽ നിന്നു തന്നെയാവട്ടെ തുടക്കം. പലപ്പോഴും നാം ഗൗരവതരമായ വായനകളിൽ പുറകോട്ടാണു. അതല്ലെങ്കിൽ കൂടുതൽ ജീവിത ഗന്ധിയായ എഴുത്തുകൾ നമ്മൾ അറിയാതെ പോകുന്നു. അതുകൊണ്ട് തന്നെ നാം വായിച്ച, നമ്മെ സ്വാധീനിച്ച പുസ്തകങ്ങൾ പരസ്പരം പങ്കുവെക്കാൻ ഒരു അവസരമൊരുക്കുകയാണു മലയാളം ബ്ലോഗേഴ്സ് ഇവിടെ ചെയ്യുന്നത്.  

 

CLICK HERE 

 

.........................................................................................................................

 

പരിചയപ്പെടാം,സല്ലപിക്കാം

 

   പ്രിയ സുഹൃത്തുക്കളേ,മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്‌ ഒരു പുതിയ പംക്തി ആരംഭിക്കുകയാണ്. "ബ്ലോഗേഴ്സ് ചാറ്റ്"

 അതെ, ഓരോ ബ്ലോഗ്ഗേറെ കുറിച്ചും കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന അഭിമുഖ പരിപാടി.  


.........................................................................................................................

ബ്ലോ ചൊല്ലുകള്‍

 

ബ്ലോഗുമായി ബന്ധപ്പെടുത്തി കുറച്ചു പഴഞ്ചൊല്ലുകള്‍ പങ്കുവെച്ചാലോ..."പോസ്റ്റുള്ള ബ്ലോഗില്‍ കമന്റെറു കിട്ടും"പോരട്ടെ പോരട്ടെ............. 



........................................................................................................................ 

അല്ല, ആരാ ഇത് !!!

 

ഈ ഡോക്കില്‍ നമ്മുടെ വിവരങ്ങള്‍ പങ്കുവെക്കുക....പങ്കുവെക്കാന്‍ കഴിയുന്ന പരമാവധി വിവരങ്ങള്‍ പറയുമല്ലോ.......Blood Group ഉള്‍പ്പെടുത്തുക...ആവശ്യം വന്നാല്‍ ഉപയോഗിക്കാമല്ലോ............

 

CLICK HERE 

 

 

........................................................................................................................

 

ലൈക്ക് പേജുകൾ കൂടുതൽ പേരിലെത്തിക്കൂ

 

ബ്ലോഗുകൾ പ്രമോട്ട് ചെയ്യാനും ഫേസ്ബുക്ക് നോട്ടുകൾ കൂടുതൽ പേരിലെത്തിക്കാനും വ്യത്യസ്തമായ ചിന്തകൾ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്യാനും ഫോട്ടോഗ്രാഫിക്കും എല്ലാം നമ്മൾ ഫേസ്ബുക്ക് പേജുകൾ ഉപയോഗിക്കുന്നുണ്ട്. നമ്മുടെ പേജുകൾ കൂടുതൽ പേർ ലൈക്ക് ചെയ്യുന്നത് തീർച്ചയായും നമുക്ക് സന്തോഷം നൽകുന്നതു തന്നെ. കാരണം നമ്മുടെ ചിന്തകൾ കൂടുതൽ പേരിലേക്ക് എത്തുന്നു എന്നത് തന്നെ. എങ്കിൽ പിന്നെ നമ്മുടെ പേജുകൾ നമുക്കിവിടെ ക്രോഡീകരിച്ച് കൂടെ.

സ്വന്തം ലൈക്ക് പേജുകളുടെ ലിങ്കുകൾ ഇവിടെ കമന്റുകളായി ഷെയർ ചെയ്യുക. എല്ലാവരും പരസ്പരം താല്പര്യമുള്ള പേജുകൾ ലൈക്ക് ചെയ്ത് അർമാദിക്കുക.   

 

CLICK HERE 

 

.........................................................................................................................

 

അവഗണിക്കപ്പെട്ട പോസ്റ്റുകൾ നമുക്ക് പരിഗണിക്കാം

 

പ്രിയ സുഹൃത്തുക്കളേ.
നമ്മുടെ ബ്ലോഗില്‍ അവഗണിക്കപ്പെട്ടു കിടക്കുന്ന പോസ്റ്റുകള്‍ ഉണ്ടാവും. എഴുതുമ്പോള്‍ നമുക്ക്‌ സംതൃപ്തി നല്‍കിയതും, എന്നാല്‍ കൂടുതല്‍ വായനക്കാരിലേക്ക്‌ എത്തിക്കാന്‍ കഴിയാത്തതുമായ പോസ്റ്റുകള്‍. അതുപോലെ മറ്റുള്ളവരുടെ ബ്ലോഗുകളിൽ അങ്ങിനെ കിടക്കുന്ന പോസ്റ്റുകളും നമ്മുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവും.അത്തരത്തില്‍ ഉള്ള പോസ്റ്റുകളിലൂടെ നമ്മള്‍ ഒരു സഞ്ചാരം നടത്തുന്നു. അത്തരം പോസ്റ്റുകളുടെ ലിങ്കുകള്‍ ഈ ഡോക്കില്‍ കമന്റ് ആയി നല്‍കുക. 

മറ്റു കമന്റുകള്‍ ഈ ഡോക്കില്‍ ഒഴിവാക്കേണ്ടതാണു. ചർച്ചയിൽ നിന്നും വഴിമാറുന്ന തരത്തിലുള്ള കമന്റുകൾ ഒഴിവാക്കുന്നതാണ്.

പ്രത്യേകം ശ്രദ്ധിക്കുക : പുതിയ പോസ്റ്റുകളുടെയോ, കൂടുതല്‍ ആളുകള്‍ വായിച്ച പോസ്റ്റുകളുടെയോ ലിങ്കുകള്‍ ഈ ഡോക്കില്‍ പതിക്കരുത്.

എല്ലാവരും ഈ ഡോക്കില്‍ വരുന്ന പോസ്റ്റുകള്‍ സന്ദര്‍ശിച്ചു വിലയിരുത്തല്‍ നടത്തുമല്ലോ...  




.........................................................................................................................

എണ്ണം കൂട്ടാൻ ചെപ്പടി വിദ്യ

 

ഫോളോവേഴ്സിന്റെ എണ്ണം കൂടുന്നതും കമന്റ് ബോക്സ് നിറയുന്നതും ഓരോ ബ്ലോഗർക്കും ആത്മസംതൃപ്തി നൽകുന്നതാണല്ലോ. പല തുടക്കക്കാരായ ബ്ലോഗർമാരും നല്ല എഴുത്തുണ്ടെങ്കിൽ കൂടി ശ്രദ്ധിക്കപ്പെടാതെ പോകുന്നതും ഈ വലിയ ബ്ലോഗ് ലോകത്ത് സ്വാഭാവികം. അപ്പോൾ പരസ്പരം ഫോളോ ചെയ്തും കമന്റുകൾ ചെയ്ത് പ്രോത്സാഹിപ്പിക്കുന്നതും എഴുത്തുകാരനു കൂടുതൽ എഴുതാൻ പ്രോത്സാഹനമാകും. ഫോളോവേഴ്സിനെ വർധിപ്പിക്കാനും അതുവഴി സന്ദർശകരുടെ ഗ്രാഫ് കൂട്ടാനും താല്പര്യമുള്ളവർ ഇവിടെ ബ്ലോഗ് ലിങ്കുകൾ നൽകുമല്ലോ.. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇവിടെ ബ്ലോഗ് അഡ്രസ് നൽകുന്ന എല്ലാവരും പരസ്പരം ഫോളോ ചെയ്തും "ബ്ലോഗുകൾ വായിച്ച് " കമന്റ് ചെയ്തും സഹകരിക്കുക.  

 

CLICK HERE 

 

........................................................................................................................

 

അഡ്മിനുകള്‍ക്ക് പറയാനുള്ളത്

 

സുഹൃത്തുക്കളേ,നമ്മളാരും "മലയാളം ബ്ലോഗേഴ്സ്” ഗ്രൂപ്പിന്റെ കാവല്‍ക്കാരുമല്ല,കൂലിക്കാരുമല്ല!! കിട്ടുന്ന സമയങ്ങളില്‍ എഴുത്തിനെ വായനയെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിമാത്രം!! ഇവിടെ മാടമ്പികളും,മാടമ്പിത്തരവും ഉണ്ടാവില്ല(ഇല്ല എന്നു തന്നെ ഉറപ്പ്).അഡ്മിനുകളാരും നിങ്ങളുടെ “സ്വാതന്ത്ര്യത്തിന്” കത്തി വെക്കില്ല! പറയാനുള്ളത് പറയുക,എഴുതാനുള്ളത് എഴുതുക.വായിക്കാനും കേള്‍ക്കാനും ആളുകള്‍ ഉള്ളടുത്തോളം കാലം.അഡ്മിനുകളിലും,മെമ്പര്‍മാരിലും തെറ്റുകുറ്റങ്ങള്‍ ഉണ്ടാകും അത് പ്രകൃതി സത്യം,മനുഷ്യരാരും പ്രവാചകന്മാരല്ല! തെറ്റുകള്‍ പരസ്യമായി ചൂണ്ടികാണിക്കുക .എന്നാലെ പിന്നീട് തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കും.തെറ്റുകള്‍ ചൂണ്ടികാണിക്കുന്നവരുടെ “വായ മൂടിക്കെട്ടി മന്ദബുദ്ധികളാക്കാന്‍“ ശ്രമിക്കുന്നവരാണു മന്ദ ബുദ്ധികള്‍എന്ന സത്യം അറിയുന്നവരായിരിക്കണം മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിലെ ഒരോ മെമ്പര്‍ മാരും! ഇവിടെ അനാവശ്യമായ “നിയമ” കുരുക്കുകളില്‍ കുടുക്കി ഏകാധിപത്യ രീതിയില്‍ ചവിട്ടി പുറത്താക്കി പടിയടച്ചു പിണ്ഡം വെക്കില്ല! ഒരുമയോടെ ഒരുമിച്ച് മുന്നേറാം....  

 

 

CLICK HERE 

 

........................................................................................................................ 


ബ്ലോഗുകൾ നമുക്കൊന്നു അവലോകനം ചെയ്യാം

 

നമ്മുടെ ബ്ലോഗ്‌ അവലോകന പരിപാടി ഇവിടെ ആരംഭിക്കുകയാണ്.

ബ്ലോഗ്‌ വിമര്‍ശനത്തില്‍ ഉള്‍പ്പെടുത്താന്‍ താല്‍പര്യമുള്ളവരുടെ ബ്ലോഗുകളുടെ ലിങ്കുകള്‍ ഈ ഡോക്കില്‍ ഇടുക. ഇതില്‍ വരുന്ന ബ്ലോഗ്‌ ലിങ്കുകള്‍ വ്യത്യസ്തമായ പോസ്റ്റ്‌ ആയി ഇട്ട ശേഷം ആ ബ്ലോഗിനെ കുറിച്ചുള്ള ചര്‍ച്ച ആ പോസ്റ്റില്‍ മാത്രം നടത്തുക. ആ ചര്‍ച്ചയിലെ പ്രസക്തമായ കമന്റുകള്‍ ഇ മഷി ബ്ലോഗിന്റെ ബ്ലോഗ്‌ അവലോകനത്തില്‍ ഉള്‍പ്പെടുത്തുന്നതാണ്.

ഈ ഡോക്ക് ലിങ്കുകള്‍ ഇടാന്‍ മാത്രമായി ഉപയോഗിക്കുക. ചര്‍ച്ച നത്തുന്ന പോസ്റ്റിലേക്ക് ഉള്ള ലിങ്കുകള്‍ ഈ ഡോക്കില്‍ അഡ്മിനുകള്‍ അപ്പ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

ബ്ലോഗിന്റെ എല്ലാ മേഖലകളും പരാമർശിക്കുന്ന തരത്തിൽ, പോസ്റ്റ് മുതൽ ബ്ലോഗ് ടെമ്പ്ലേറ്റും ഗാഡ്ഗറ്റും കളർ കോമ്പിനേഷനും വരെ ചർച്ച ചെയ്യുന്ന തരത്തിലുള്ള ഒരു വിശാലമായ വേദിയാണു നമ്മൾ ഉദ്ദേശിക്കുന്നത്
അപ്പോള്‍ തുടങ്ങാം അല്ലേ..

പ്രത്യേകം ശ്രദ്ധിക്കുക

ഓര്‍ക്കുക, ഇത്‌ വിമര്‍ശിക്കാന്‍ മാത്രമുള്ളതാകയാല്‍ അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവര്‍ മാത്രം ലിങ്കിടുക.

ഒരു ബ്ലോഗിന്റെ ലിങ്ക് ഒരു തവണ മാത്രം ഇടുക.

നിരുത്സാഹപ്പെടുത്തുന്നതിനു പകരം എല്ലാവരും ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ മാത്രം രേഖപ്പെടുത്തുക.

CLICK HERE 

........................................................................


 


1 comments: